കോട്ടയ്ക്കൽ: ഹെൽത്ത്‌ കെയർ ഏഷ്യയുടെ ഹോസ്പിറ്റൽ ഓഫ്‌ ദി ഇയർ -ഇന്ത്യ പുരസ്കാരത്തിന്‌ ആസ്റ്റർ മിംസ്‌ ഹോസ്പിറ്റൽ അർഹമായി. 27-ന്‌ സിംഗപ്പുരിലെ കോൺറാഡ്‌ സെന്റിനിയലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും.

കോവിഡ്‌ കാലത്ത്‌ ആസ്റ്റർ മിംസ്‌ കോഴിക്കോട്‌, കണ്ണൂർ, കോട്ടയ്ക്കൽ ആശുപത്രികൾ കാഴ്ചവെച്ച ശ്രദ്ധേയമായ ഇടപെടലുകളാണ്‌ അവാർഡിന്‌ പരിഗണിക്കാൻ ഇടയാക്കിയതെന്ന്‌ ഹെൽത്ത്‌ കെയർ ഏഷ്യ എഡിറ്റർ ഇൻ ചീഫ്‌ ആൻഡ്‌ പബ്ലിഷർ ടിം കാൾട്ടൺ പറഞ്ഞു. നിർധനരായ കുഞ്ഞുങ്ങൾക്കുള്ള സൗജന്യ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള പദ്ധതികൾ ഇതിനായി പരിഗണിക്കപ്പെട്ടു. ഒന്നാംസ്ഥാനത്തെത്താൻ സാധിച്ചത്‌ അഭിമാനാർഹമായ നേട്ടമാണെന്ന്‌ ആസ്റ്റർ മിംസ്‌ ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ പറഞ്ഞു.