കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ‘ബൈജൂസ്’ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ട്അപ്പായി മാറി. പേടിഎമ്മിനെയാണ് ബൈജൂസ് പിന്നിലാക്കിയത്.

അബുദാബിയിലെ പൊതുമേഖല നിക്ഷേപക സ്ഥാപനമായ എ.ഡി.ക്യു. (അബുദാബി ഡെവലപ്‌മെന്റ് ഹോൾഡിങ്‌സ് കമ്പനി) വിൽ നിന്നുൾപ്പെടെ 2,500 കോടി രൂപ സമാഹരിച്ചതോടെ, ബൈജൂസിന്റെ മൂല്യം 1650 കോടി ഡോളറായി ഉയർന്നു. അതായത്, 1.22 ലക്ഷം കോടി രൂപ.