ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ സർക്കാർ നിശ്ചിതനിരക്കിൽ കോവിഡ്‌-19 പരിശോധനാ സൗകര്യമൊരുക്കി. ആൻറിജൻ, ആർ.ടി.പി.സി.ആർ. പരിശോധനകളുടെ ഉദ്‌ഘാടനം പി. മമ്മിക്കുട്ടി എം.എൽ.എ. നിർവഹിച്ചു. നഗരസഭാധ്യക്ഷൻ പി. രാമചന്ദ്രൻ അധ്യക്ഷനായി. ആശുപത്രി ചെയർമാൻ കെ. വേണുഗോപാലൻ, കെ.ബി. സുഭാഷ്‌, കെ. ബാലകൃഷ്ണൻ, വി.പി. ശിവശങ്കരൻ, എ.കെ. ദേവദാസ്‌, കെ.ടി. സത്യൻ, കെ. അച്യുതൻകുട്ടി, സെക്രട്ടറി കെ.ജി. ജിതേഷ്‌ എന്നിവർ സംസാരിച്ചു.