കൊച്ചി: പഞ്ചാബ് നാഷണൽ ബാങ്ക് 127-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് ‘പി.എൻ.ബി. @ ഈസ്ഔട്ട്‌ലെറ്റ്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

സേവിങ്‌സ് അക്കൗണ്ടുകൾ തുറക്കുന്നതു മുതൽ വിവിധ വായ്പകൾ നേടുന്നതും അതിലേറെയും കാര്യങ്ങൾ ബാങ്ക് ശാഖ സന്ദർശിക്കാതെയും ബാങ്ക് ജീവനക്കാരുടെ സഹായമില്ലാതെയും ഉപഭോക്താക്കൾക്ക് സ്വയം നിർവഹിക്കാനാകും.

ആദ്യ ഔട്ട്‌ലെറ്റ് ഡൽഹിയിലെ സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിൽ ആരംഭിച്ചു. ഭാവിയിൽ ഇന്ത്യയിലെ 165 സ്ഥലങ്ങളിൽ ‘പി.എൻ.ബി. @ ഈസ്ഔട്ട്‌ലെറ്റ്’ സൗകര്യം തുറക്കും.