കൊച്ചി: രാജ്യത്ത് ഇന്ധന വിലവർധന പതിവുപോലെ തുടരുന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. ആറാഴ്ചയ്ക്കുള്ളിൽ പെട്രോളിന് ഏകദേശം 5.82 പൈസയും ഡീസലിന് 6.66 പൈസയും വർധിച്ചു.

കൊച്ചി നഗരത്തിൽ പെട്രോൾ വില 96.22 രൂപയിൽനിന്ന്‌ 96.51 രൂപയായി ഉയർന്നു. ഡീസൽ വില 91.66 രൂപയിൽനിന്ന് 91.97 രൂപയായും വർധിച്ചു.

ഡൽഹിയിൽ പെട്രോളിന് 96.41 രൂപയും ഡീസലിന് 87.28 രൂപയുമാണ് രേഖപ്പെടുത്തിയത്. മുംബൈയിൽ വില യഥാക്രമം 102.58 രൂപയും 94.70 രൂപയുമായി.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിന് അനുസരിച്ചാണ് രാജ്യത്ത് ഇന്ധനവില ഉയരുന്നതെന്നാണ് എണ്ണക്കമ്പനികളുടെയും കേന്ദ്ര സർക്കാരിന്റെയും വാദം. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 72 ഡോളറിനു മുകളിലാണ് ഇപ്പോഴത്തെ നിരക്ക്.