തൃശ്ശൂർ: ഹസാഡസ്‌ ഡ്രൈവിങ്‌ ലൈസൻസുള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയും, ഹിന്ദുസ്ഥാൻ പെട്രോളിയം ടാങ്കർ ലോറി ഡ്രൈവറുമായ 23 വയസ്സുള്ള കണ്ടശ്ശാംകടവ്‌ സ്വദേശി ഡെലീഷ ഡേവിസിനെ ന്യൂ ട്രിച്ചൂർ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ ഉപഹാരവും ക്യാഷ്‌ അവാർഡും നൽകി ആദരിച്ചു. മാനേജിങ്‌ ഡയറക്ടർ വർഗീസ്‌ ജോസ്‌ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. മണലൂർ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ടി. ജോൺസൺ, ജില്ലാപഞ്ചായത്തംഗം വി.എൻ. സുർജിത്ത്‌, പഞ്ചായത്തംഗം കവിത രാമചന്ദ്രൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോസ്‌ വള്ളൂർ, ന്യൂ ട്രിച്ചൂർ കമ്പനി ചെയർമാൻ കെ.എ. ബോബൻ, ഡയറക്ടർമാരായ സിന്ധു ഉണ്ണികൃഷ്ണൻ, ടി.കെ. ദേവദാസ്‌, ജോർജ്‌ ആലപ്പാട്ട്‌, എച്ച്‌.ആർ. മാനേജർ ഗിരീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.