പാലക്കാട്‌: പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽകോളേജും ജർമനിയിലെ ഡ്യൂസ്‌ബർഗ് എസ്സെൻ സർവകലാശാലയും സംയുക്തമായി സോറിയാസിസ്‌ രോഗത്തിന്‌ ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ നടത്തുന്നു.

ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ തിങ്കൾ മുതൽ വെള്ളിവരെ ഈ സൗകര്യമുണ്ട്‌. രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക്‌ ഒരുമണിവരെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സോറിയാസിസ്‌ രോഗികൾക്കായി നിബന്ധനാടിസ്ഥാനത്തിൽ സൗജന്യചികിത്സ ഒരുക്കിയതായി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 04884 264411, 264422.