കൊച്ചി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇൻഫോസിസ് നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 5,421 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വർഷം ജൂലായ്-സെപ്റ്റംബർ പാദത്തിലെ 4,845 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 11.9 ശതമാനത്തിന്റെ വർധന.

വരുമാനം 24,570 കോടി രൂപയിൽനിന്ന്‌ 29,602 കോടി രൂപയായി ഉയർന്നു. ഓഹരി ഒന്നിന് 15 രൂപ ലാഭ വിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.