പാലക്കാട്: ട്രിനിറ്റി ഹെൽത്ത് കെയറിന്റെ സംരംഭമായ ട്രിനിറ്റി ഡയഗ്നോസ്റ്റിക്സ് ലാബ് സിനിമാതാരം ഷാജു ശ്രീധർ ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട്-ചിറ്റൂർ റോഡിലാണ് സ്ഥാപനം. ട്രിനിറ്റി ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ. സുനിൽ ശ്രീധർ, ചെയർമാൻ ഡോ. എ.കെ. ശ്രീധരൻ, ലാബ് ഡയറക്ടർ ഡോ. സത്യജിത്ത്, മുൻ എം.പി. വി.എസ്. വിജയരാഘവൻ, സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ജയഗോപാൽ, സീനിയർ ഒഫ്താൽമോളജിസ്റ്റ് ഡോ. രാജഗോപാൽ, ട്രിനിറ്റി വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജാസ്മിൻ എൻ.എം. എന്നിവർ സംസാരിച്ചു.

രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പരിശോധനാസാമ്പിളുകൾ വീട്ടിൽനിന്ന് ശേഖരിക്കും. വിവരങ്ങൾക്ക് 0491-2910004, 7994919333.