ചെറുതുരുത്തി: സ്വാമി വിവേകാനന്ദന്റെ 159-ാമത് ജയന്തിയുടെ ഭാഗമായി ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദകോളേജിൽ ദേശീയ യുവജന വാരാഘോഷം നടത്തി. വാരാഘോഷത്തിന്റെ ഭാഗമായുള്ള സെമിനാർ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ നെഹ്റു യുവകേന്ദ്ര, വിവേകാനന്ദ യുവശക്തി, പൂമുള്ളി ആയുർവേദ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.

പൂമുള്ളി ആയുർവേദ കോളേജ് സെക്രട്ടറി എം. മുരളീധരൻ അധ്യക്ഷനായി. കോളേജ് ഡയറക്ടർ സന്ധ്യ മന്നത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. ജിജി മാത്യു, വിവേകാനന്ദ യുവശക്തി പ്രസിഡന്റ് എം.ആർ. ശരത്, സാമൂഹ്യപ്രവർത്തകൻ ഐ.ബി. ഷൈൻ, ഡോ. സി. ജിഷ എന്നിവർ സംസാരിച്ചു. പുഷ്പാർച്ചന, ദേശഭക്തിഗാനാർച്ചന, പ്രതിജ്ഞ എന്നിവയും നടന്നു.