കൊച്ചി: യൂണിയൻ എ.എം.സി. തങ്ങളുടെ എ.യു.എം. (അസറ്റ് അണ്ടർ മാനേജ്‌മെന്റ്) വളർച്ച ഇരട്ടിയാക്കുന്നു. ബി 30 നഗരങ്ങളിൽനിന്നുള്ള വളർച്ചയോടെ എ.യു.എം. 10,000 കോടിയിലേക്ക് എത്തിക്കും. 2020 നവംബറിലെ ശരാശരി എ.യു.എമ്മിൽ ഏകദേശം 39 ശതമാനം പങ്കാളിത്തവും ബി 30 നഗരങ്ങളിൽനിന്നായിരുന്നു.
2018 നവംബറിലെ എ.യു.എമ്മിന്റെ ഏകദേശം മൂന്ന് ശതമാനം നോൺ അസോസിയേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് വഴി ആയിരുന്നു. 2020 നവംബറിൽ ഇത് 11 ശതമാനമായി ഉയർന്നു. ഇത് 2020 മാർച്ചിലെ ആറ് ശതമാനത്തിൽനിന്നാണ് 2020 നവംബറിൽ 11 ശതമാനമായി ഉയർന്നതെന്ന് കമ്പനി അറിയിച്ചു.