കൊച്ചി: ജോസ്‌കോ എം.ജി. റോഡ് ഷോറൂമിൽ ആനിവേഴ്‌സറി ആഘോഷങ്ങൾക്ക് ബുധനാഴ്ച മുതൽ തുടക്കമാകും. അസംഖ്യം സ്വർണ-വജ്രാഭരണ ഡിസൈനുകളാണ് ആനിവേഴ്‌സറി ആഘോഷങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമെ നിരവധി സമ്മാനങ്ങളും ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

മണിക്കൂറുകൾ തോറുമുള്ള നറുക്കെടുപ്പിലൂടെ ഗൃഹോപകരണങ്ങൾ, രണ്ട് ലക്ഷം രൂപയ്ക്കു മുകളിലുള്ള ഡയമണ്ട് ആഭരണ പർച്ചേസുകൾക്ക് ഡയമണ്ട് പെൻഡന്റ്, പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും ഗോൾഡ് കോയിൻ എന്നിവ സമ്മാനമായി ലഭിക്കും. എക്സ്‌ചേഞ്ച് ഓഫറുമുണ്ട്. ഓഫറുകൾ ഏപ്രിൽ 18 ഞായറാഴ്ച വരെ ലഭിക്കും.