മണ്ണൂർ: മെമ്പർമാർക്ക്‌ വിഷുക്കൈനീട്ടവുമായി മണ്ണൂർ സർവീസ്‌ സഹകരണ ബാങ്ക്‌. വായ്പ വീഴ്ചവരുത്താതെ തിരിച്ചടച്ച 53 പേർക്കാണ്‌ വിഷുക്കൈനീട്ടം നൽകിയത്‌. മണ്ണൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. അനിത ഉദ്‌ഘാടനം ചെയ്തു. ബാങ്ക്‌ പ്രസിഡന്റ്‌ വി. മോഹനൻ അധ്യക്ഷനായി. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഒ.വി. സ്വാമിനാഥൻ വിഷുക്കൈനീട്ടം വിതരണം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്തംഗം പി.എസ്‌. അബ്ദുൾ മുത്തലി, ടി.ആർ. ശശി, എം. ഉണ്ണിക്കൃഷ്ണൻ, സുനിൽ വാര്യർ എന്നിവർ സംസാരിച്ചു.