കൊച്ചി: പുതിയ കണക്ടഡ് ‘പ്ലഷർ പ്ലസ് എക്സ്.ടി.ഇ.സി.’ അവതരിപ്പിച്ച് ഹീറോ മോട്ടോ കോർപ്പ്. ഉത്സവ സീസണിൽ സ്കൂട്ടറുകളുടെ വിശാലമായ ശ്രേണി ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ഹീറോ പ്ലഷർ പ്ലസ് 110 വേരിയന്റിന് 61,900 രൂപയും എൽ.എക്സ്. വേരിയന്റിനും പ്ലഷർ പ്ലസ് 110 എക്സ് ടെക്കിനും 69,500 രൂപയുമാണ് പ്രാരംഭ വില.