കൊച്ചി: നടപ്പു സാമ്പത്തിക വർഷം (2021-22) രണ്ടാം പാദത്തിൽ ആഗോള വില്പനയിൽ 24 ശതമാനം വാർഷിക വളർച്ച നേടി ടാറ്റാ മോട്ടോഴ്‌സ്. 2,51,689 വാഹനങ്ങളാണ് ഇക്കാലയളവിൽ കമ്പനി വിറ്റഴിച്ചത്. വാണിജ്യ വാഹനങ്ങളുടെ വില്പനയിൽ 57 ശതമാനവും യാത്രാവാഹന വില്പനയിൽ 11 ശതമാനവും വർധനയാണ് രണ്ടാം പാദത്തിൽ കമ്പനി രേഖപ്പെടുത്തിയത്.