കൊച്ചി: ഓസ്‌ട്രേലിയലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്‌മെന്റ് (ഐ.എച്ച്.എം.) ഇന്ത്യയിൽനിന്നുള്ള 1,000 നഴ്‌സിങ് വിദ്യാർഥികൾക്കും നഴ്‌സുമാർക്കും 10 കോടി രൂപയുടെ സ്കോളർഷിപ്പുകൾ നൽകുന്നു. മഹാമാരിയുടെ കാലത്തെ സേവനത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് ഇതെന്ന് ലോക നഴ്‌സിങ് ദിനത്തിന്റെ മുന്നോടിയായി പുറപ്പെടുവിച്ച പ്രസ്താവനയിൽ ഐ.എച്ച്.എം. സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ബിജോ പറഞ്ഞു.

മൂന്ന് പാത്‌വേ പ്രോഗ്രാമുകളിൽനിന്ന്‌ തങ്ങൾക്ക് സൗകര്യപ്രദമായി തിരഞ്ഞെടുക്കാൻ അവസരമുള്ള ‘ഗേറ്റ് വേ ടു ഗ്ലോബൽ നഴ്‌സിങ്’ എന്ന പദ്ധതിയിൽ ചേരുന്നവർക്കാണ് സ്കോളർഷിപ്പുകൾ അനുവദിക്കുക. സ്കോളർഷിപ്പുകൾ നൽകുന്നതിന്റെ മാനദണ്ഡങ്ങളും മറ്റുള്ള വിശദാംശങ്ങളും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. പദ്ധതി അനുസരിച്ച് കോഴ്‌സിൽ ചേരുന്ന ഒരു നഴ്‌സിങ് വിദ്യാർഥിക്ക് 2,000 ഓസ്‌ട്രേലിയൻ ഡോളർ സ്കോളർഷിപ്പായി ലഭിക്കും.