കൊച്ചി: മാരുതി സുസുക്കി അരീന ഷോറൂമുകളിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രത്യേക ഓഫർ. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി അടുത്തകാലത്ത് പ്രഖ്യാപിച്ച എൽ.ടി.സി. ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തി ഇഷ്ട മാരുതി വാഹനം സ്വന്തമാക്കുന്നതിനുള്ള അവസരമാണ് എൽ.ടി.സി. ബൊണാൻസ ഓഫറിലൂടെ ഒരുക്കുന്നത്. കേരളത്തിലെ എല്ലാ മാരുതി സുസുക്കി അരീന ഷോറൂമുകളിലും എല്ലാ മോഡലിനും ഈ ആനുകൂല്യം 31 വരെ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.