കൊച്ചി: പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർലാ ഹോളിഡേയ്‌സ് കോവിഡ് പോരാളികൾക്ക് കൊച്ചിയിലെ പാർക്കിലേക്ക് സൗജന്യ പ്രവേശനം നൽകുന്നു. കോവിഡ് കാലത്തെ അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി അർപ്പിക്കുന്നതിനായി നടത്തുന്ന വാരിയേഴ്‌സ്‌ വീക്കിന്റെ ഭാഗമായാണ് ഡിസംബർ 20 മുതൽ 23 വരെ സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുൻനിര കോവിഡ് പോരാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 10,000 പേർക്കാണ് വണ്ടർലായിലെ ലാൻഡ് റൈഡുകളിലേക്കുള്ള സൗജന്യ പ്രവേശനത്തിനൊപ്പം ഉച്ചഭക്ഷണവും ലഘുഭക്ഷണവും ലഭ്യമാക്കുന്നത്.

ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന 2,500 പേർക്ക് വീതമാണ് സൗജന്യ പ്രവേശനം. ഡോക്ടർമാർ, നഴ്സുമാർ, അറ്റൻഡർമാർ, ആംബുലൻസ് ഡ്രൈവർമാർ, ക്ലീനിങ്‌ തൊഴിലാളികൾ, പോലീസുകാർ, ബാങ്ക് ജീവനക്കാർ, ഡെലിവറി എക്സിക്യുട്ടീവുകൾ, ടീച്ചർമാർ, മാധ്യമ പ്രവർത്തകർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് വാരിയേഴ്‌സ്‌ വീക്കിന്റെ ഭാഗമായി പാർക്കിലേക്ക് ക്ഷണിക്കുന്നത്.

വണ്ടർലാ ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി പാർക്കുകളിലായി 32,000 പേർക്കാണ് പ്രവേശനം നൽകുന്നത്.