ആലപ്പുഴ: ആരോഗ്യരംഗത്ത് മികച്ചനിലവാരമുള്ള ചികിത്സാകേന്ദ്രങ്ങൾ അനിവാര്യമെന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി. മനോജ് എബ്രഹാം. ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആരംഭിച്ച റേഡിയോളജി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എം.ആർ.ഐ., സി.ടി., അൾട്രാസൗണ്ട്, സി. ആം. തുടങ്ങിയ അത്യാധുനിക ചികിത്സാ സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡെപ്യൂട്ടി ചെയർപേഴ്സൺ ഡോ. ഷീല ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. ഐ.എം.എ. സംസ്ഥാനപ്രസിഡന്റ് ഡോ. പി. ടി. സക്കറിയാസ്, ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഫാ. അലക്സാണ്ടർ കൂടാരത്തിൽ, ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. നവീൻ പിള്ള എന്നിവർ പ്രസംഗിച്ചു.