തിരുവനന്തപുരം: ആർമി, നേവി, എയർഫോഴ്‌സ്, പാരാമിലിട്ടറി സേനകളിൽ ജോലി നേടുന്നതിനുള്ള പരിശീലനം മേജർ രവീസ് അക്കാദമിയിൽ ആരംഭിച്ചു. സ്‌കൂൾ, കോേളജ് വിദ്യാഭ്യാസം തടസ്സപ്പെടാതെതന്നെ സൈന്യത്തിലെ ജോലികൾക്കായുള്ള പരിശീലനമാണ് മേജർ രവിയുടെ നേതൃത്വത്തിൽ വിരമിച്ച സേനാ ഓഫീസർമാരുൾപ്പെടെ നൽകുന്നത്. ഓൺലൈൻ ക്ലാസുകൾ, മോഡൽ ടെസ്റ്റുകൾ തുടങ്ങിയവയുമുണ്ട്. എസ്.എസ്.എൽ.സി., പ്ലസ്ടു പാസായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. തിരുവനന്തപുരം, കാട്ടാക്കട, ആറ്റിങ്ങൽ, നെടുമങ്ങാട് എന്നിവിടങ്ങളിലാണ് പരിശീലനകേന്ദ്രങ്ങൾ. രജിസ്ട്രേഷന് ഫോൺ: 7356790088.