കണ്ണൂർ: പുതിയ ഉത്പന്നങ്ങളുമായി ദിനേശ് അപ്പാരൽസ്. ദോത്തി ബെൽറ്റ്, ഡോക്ടേഴ്സ് കോട്ട്, സർജൻ ഗൗൺ, ആസ്പത്രി കിടക്കവിരി, ഓപ്പറേഷൻ തിയേറ്റർ ഡ്രസ് എന്നിവ പുതിയ ഉത്പന്നങ്ങളാണ്. ദിനേശ് ഫുഡ്‌സിന്റെ തേങ്ങാകഷ്ണങ്ങളിൽനിന്നുണ്ടാക്കുന്ന കേര അച്ചാർ, വെർജിൻ ഓയിൽ ചേർത്തുണ്ടാക്കുന്ന ദിനേശ് ഹെയർ ഓയിൽ, ദിനേശ് ബേബി ഓയിൽ, ദിനേശ് സോപ്‌സ് ആൻഡ് കോസ്‌മെറ്റിക്സിന്റെ സാനിറ്റൈസറുകൾ, ഹാൻഡ് വാഷ്, ശുചീകരണ ലായനികൾ തുടങ്ങിയവയും പുതിയ ഉത്പന്നങ്ങളുടെ പട്ടികയിലുണ്ട്. 13-ന് ഉച്ചക്ക് ഒന്നിന് കണ്ണൂർ ചേംബർ ഹാളിൽ മന്ത്രി പി.രാജീവ് ഉത്പന്നങ്ങൾ വിപണിയിലിറക്കും.