കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കനറാ ബാങ്ക് കിട്ടാക്കട വായ്പകൾക്ക് പ്രത്യേക ഇളവുകളുമായി മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 14, 15, 16 തീയതികളിൽ രാവിലെ 10 മുതൽ നാലു വരെയാണ് മെഗാ അദാലത്ത്.

ഒറ്റത്തവണ തീർപ്പാക്കാൽ പദ്ധതി പ്രകാരം കാർഷിക, വിദ്യാഭ്യാസ, തൊഴിൽ വായ്പാ ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യം ലഭിക്കും. കടബാധ്യതയിൽ നിന്നും മറ്റു നിയമപരമായ റിക്കവറി നടപടികളിൽ നിന്നും പൂർണമായും ഒഴിവാകാൻ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ബാങ്ക് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കനറാ ബാങ്കിന്റെ അതത് ശാഖകളിലോ എറണാകുളം റീജണൽ ഓഫീസിലോ നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെടാം, 94479 71450.