കൊച്ചി: ചൊവ്വാഴ്ച ഒറ്റ ദിവസം കൊണ്ട് 1,200 രൂപ ഇടിഞ്ഞ് 37,680 രൂപയിലെത്തിയ പവൻവില ബുധനാഴ്ച നേരിയ തോതിൽ തിരിച്ചുകയറി. ബുധനാഴ്ച സ്വർണവില പവന് 80 രൂപ വർധിച്ച് 37,760 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 4,720 രൂപയിലുമെത്തി.
അതേസമയം, ആഭ്യന്തര വിപണിയിൽ വില ഇടിഞ്ഞു. ഒരു ട്രോയ് ഔൺസ് തനിത്തങ്കത്തിന് (31.1 ഗ്രാം) 1,870 ഡോളറിലേക്കാണ് അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞത്.