കൊച്ചി: രാജ്യത്ത് ഇന്ധന വിലയിൽ വർധന തുടരുന്നു. ചൊവ്വാഴ്ച പെട്രോളിന് 27 പൈസ വരെയും ഡീസലിന് 32 പൈസ വരെയുമാണ് വർധിച്ചത്.

കൊച്ചി നഗരത്തിൽ പെട്രോൾ വില 27 പൈസ വർധിച്ച് 91.90 രൂപയായി. ഡീസൽ വില ലിറ്ററിന് 32 പൈസ വർധിച്ച് 86.80 രൂപയായി. തിങ്കളാഴ്ച പെട്രോളിന് 91.63 രൂപയും ഡീസലിന് 86.48 രൂപയുമായിരുന്നു കൊച്ചിയിൽ വില.

ഡൽഹിയിൽ പെട്രോൾ വില 91.53 രൂപയിൽനിന്ന്‌ 91.80 രൂപയായി. ഡീസൽ വില 82.06 രൂപയിൽനിന്ന്‌ 82.36 രൂപയായും വർധിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ചില നഗരങ്ങളിൽ പെട്രോൾ വില 100 കടന്നു.