കോട്ടയ്ക്കൽ: കോവിഡ്‌ പടരുന്ന സാഹചര്യത്തിൽ കോട്ടയ്ക്കൽ ആസ്റ്റർ മിംസ്‌ ആശുപത്രിക്ക്‌ പുറത്ത്‌ കോവിഡ്‌ രോഗികൾക്ക്‌ മാത്രമായി ഒരു താത്‌കാലിക ആശുപത്രി തുടങ്ങി. ഫീൽഡ്‌ ഹോസ്പിറ്റൽ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈ താത്‌കാലിക ആശുപത്രി മലപ്പുറം ജില്ലയിൽ ആദ്യത്തെ സംരംഭംകൂടിയാണ്‌. ആബിദ്‌ ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്‌ഘാടനംചെയ്തു. മലപ്പുറം ജില്ലയിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തേതുമാണ്‌ ഈ ഫീൽഡ്‌ ഹോസ്പിറ്റൽ.

മൂന്നുദിവസംകൊണ്ടാണ്‌ ഫീൽഡ്‌ ഹോസ്പിറ്റൽ സ്ഥാപിച്ചത്‌. എൻജിനീയറിങ്‌, ബയോമെഡിക്കൽ ജീവനക്കാരുടെ നേതൃത്വത്തിലുള്ള പ്രയത്നമാണ്‌ ഇതിന്‌ കാരണമായതെന്ന്‌ ക്ലസ്റ്റർ സി.ഇ.ഒ. ഫർഹാൻ യാസിൻ പറഞ്ഞു. ആദ്യഘട്ടത്തിൽ വെന്റിലേറ്റർ, ഓക്സിജൻ, സൗകര്യങ്ങളോടുകൂടിയ 10 കിടക്കകളാണ്‌ സ്ഥാപിച്ചത്‌. വരും നാളുകളിൽ കൂടുതൽ ഫീൽഡ്‌ ആശുപത്രികൾ സ്ഥാപിക്കുമെന്ന്‌ മാനേജ്‌മെന്റ്‌ പറഞ്ഞു.