തൃശ്ശൂർ: ന്യൂ ട്രിച്ചൂർ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ കീഴിലുള്ള എൻ.ടി.സി. ഫിനാൻസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ പുതിയ ശാഖ ചിറ്റൂർ-അനിക്കോട്‌, ലോഡ്‌സ്‌ പ്ളാസയിൽ ബുധനാഴ്‌ച രാവിലെ 11-ന്‌ ഉദ്‌ഘാടനം ചെയ്യും. ന്യൂ ട്രിച്ചൂർ ഗ്രൂപ്പ്‌ പാലക്കാട്‌ ജില്ലയിലെ ഏഴാമത്‌ ശാഖയാണ്‌ ചിറ്റൂരിൽ പ്രവർത്തനമാരംഭിക്കുന്നതെന്ന്‌ മാനേജിങ്‌ ഡയറക്ടർ വർഗീസ്‌ ജോസ്‌ അറിയിച്ചു.

ആറുപതിറ്റാണ്ടിലേറെയായി സാമ്പത്തിക-ബാങ്കിങ്‌ മേഖലയിലെ നൂതനസേവനങ്ങളിലൂടെ ന്യൂ ട്രിച്ചൂർ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ 36 ബ്രാഞ്ചുകളും ആറ്‌ ധനകാര്യസ്ഥാപനങ്ങളുമായി മുന്നേറുന്നു. ഗോൾഡ്‌ലോൺ, ബിസിനസ് ലോൺ, വെഹിക്കിൾ ലോൺ, പേഴ്‌സണൽ ലോൺ, ബോണ്ട്‌, ഇൻഷുറൻസ്‌ തുടങ്ങിയ സേവനങ്ങളാണ്‌ ന്യൂ ട്രിച്ചൂർ ഗ്രൂപ്പ്‌ കാഴ്ചവെയ്ക്കുന്നത്‌.