കൊച്ചി: ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യ്ക്ക് മുന്നോടിയായി ജീവനക്കാരിയായ ആകൃതി ചോപ്രയ്ക്ക് കോ-ഫൗണ്ടർ സ്ഥാനം നൽകി. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് എന്ന ആഗോള കമ്പനിയിലെ പ്രവൃത്തിപരിചയവുമായി 2011-ലാണ് ആകൃതി സൊമാറ്റോയിലെത്തിയത്. സീനിയർ മാനേജർ ഫിനാൻസ് ആൻഡ് ഓപ്പറേഷനായിട്ടായിരുന്നു തുടക്കം. പിന്നീട്, ഇൻ-ഹൗസ് ലീഗൽ, ഗവർണൻസ്, റിസ്ക് ആൻഡ് കംപ്ലയൻസ് വിഭാഗങ്ങളിൽ പ്രവർത്തിച്ചു. ഇപ്പോൾ കോ-ഫൗണ്ടറും ചീഫ് പീപ്പിൾ ഓഫീസറുമാണ്.