കൊച്ചി: ശാസ്ത്രം, സാങ്കേതിക വിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ‘തോട്ട് ലീഡർഷിപ്പ് ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷ’ന്റെ (ടി.എൽ.ഐ.) ഡയറക്ടർ ബോർഡ് അംഗമായി ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലിഷാ മൂപ്പൻ തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ആരോഗ്യരംഗം കേന്ദ്രീകരിച്ചുള്ള ടി.എൽ.ഐ. പ്രോഗ്രാമുകളും പദ്ധതികളും വിപുലീകരിക്കാൻ അലിഷാ മൂപ്പന്റെ പരിചയസമ്പത്തും ആഗോള ആരോഗ്യ രംഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും സഹായകമാകും. ടി.എൽ.ഐ.യുടെ ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്ന് അലിഷാ മൂപ്പൻ പറഞ്ഞു.