കൊച്ചി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ആറ്‌ സീറ്റർ, ഏഴ്‌ സീറ്റർ പ്രീമിയം എസ്.യു.വി.യായ ‘അൽകാസാറി’ന്റെ ബുക്കിങ് ആരംഭിച്ചു. ഹ്യുണ്ടായ് ഡീലർഷിപ്പുകൾ വഴിയും clicktobuy.hyundai.co.in എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയും 25,000 രൂപ ടോക്കൺ നൽകി വാഹനം ബുക്ക് ചെയ്യാം.

2.0 ലിറ്റർ പെട്രോൾ എം.പി.ഐ., 1.5 ലിറ്റർ ഡീസൽ സി.ആർ.ഡി.ഐ. എൻജിനുകളിൽ ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമാണ്. പെട്രോൾ എൻജിനിൽ 191 എൻ.എം. ടോർക്കും 159 പി.എസ്. പവറും ലഭിക്കും. ഡീസൽ എൻജിനിൽ 250 എൻ.എം. ടോർക്കും 115 പി.എസ്. പവറുമാണ് വാഗ്ദാനം ചെയ്യുന്നത്.