കൽപ്പറ്റ: മോറിക്കാപ്പ് ഡെവലപ്പേഴ്‌സിന്റെ മൂന്നാമത്തെ സംരംഭമായ ‘ലോർഡ്‌സ് 83’ പഞ്ചനക്ഷത്ര റിസോർട്ടിന്റെ ശിലാസ്ഥാപനം കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം വ്യവസായി മുരളീകൃഷ്ണ ദയാന നിർവഹിച്ചു.

ദേശീയ, അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്ക് ഈ പഞ്ചനക്ഷത്ര ഹോട്ടൽ വളരെ സൗകര്യപ്രദമായി തീരുമെന്ന്‌ അദ്ദേഹം പറഞ്ഞു. ബ്രോഷർ പ്രകാശനം അഡ്വ. ബാലകൃഷ്ണനും വെബ് സൈറ്റ് പ്രകാശനം വയനാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസർ മച്ചാനും സിനിമാനടൻ അബു സലീമും ചേർന്നും നിർവഹിച്ചു.

റിസോർട്ട് ചെയർമാൻ നിഷിൻ തസ്ലിം, മാനേജിങ്‌ ഡയറക്ടർ റിസ്വാൻ ഷിറാസ് എന്നിവർ പ്രസംഗിച്ചു. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഹൈദ്രോസ് തങ്ങൾ, കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജാഫർ സേഠ് എന്നിവർ മുഖ്യാതിഥികളായിരുന്നു.