ആലപ്പുഴ: മെഡിക്കൽ, എൻജിനിയറിങ് എൻട്രൻസ് പഠനം അനായാസമാക്കുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച കൺസെപ്റ്റ് ആംഗിളിന്റെ ഇന്റഗ്രേറ്റഡ് ബാച്ച് ചേർത്തലയിൽ ഞായറാഴ്ച ആരംഭിക്കും. എസ്.എസ്.എൽ.സി., പ്ളസ് ടു പഠനത്തിനൊപ്പം എൻട്രൻസ് കോച്ചിങ്ങും സാധ്യമാക്കുന്ന പഠനരീതിയാണ് ഇവിടെ ലക്ഷ്യംവെക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ചേർത്തലയിലെ ശ്രീ ശങ്കര സ്കൂളിന്റെ സഹകരണത്തോടെ സ്കൂളിൽ മൈൻഡ് മാസ്റ്ററി എന്ന പരിപാടിയും നടത്തുന്നുണ്ട്. ഇപ്പോൾ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കായി പരീക്ഷാസമയത്ത് അവർ നേരിടുന്ന ഭയവും ആശങ്കയും കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ പ്രത്യേകപരിപാടി കൺസെപ്റ്റ് ആംഗിൾ ഒരുക്കുന്നത്. രാവിലെ പത്തുമുതൽ ഒന്നുവരെയാണ് പരിപാടികൾ.