ഹോട്ടൽ വ്യവസായ രംഗത്തെ സ്റ്റാർട്ടപ്പായ ‘ഓയോ റൂംസി’ന്റെ സ്ഥാപകനാണ് 25-കാരനായ റിതേഷ് അഗർവാൾ. എൻജിനീയറിങ് പഠനം ഉപേക്ഷിച്ച് സ്വന്തമായി സ്റ്റാർട്ടപ്പ് സംരംഭം കെട്ടിപ്പടുത്ത സംരംഭകൻ. കോ-വർക്കിങ് സ്പേയ്‌സ് രംഗത്ത് പ്രവർത്തിക്കുന്ന ‘ഇന്നോവ് 8’ എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനാണ് 28-കാരനായ റിതേഷ് മാലിക്‌. ഡോക്ടറാണെങ്കിലും സംരംഭകത്വമാണ് തന്റെ വഴിയെന്ന് കണ്ടെത്തിയ ചെറുപ്പക്കാരൻ. റിതേഷ് മാലിക്കിന്റെ ഇന്നോവ് 8 എന്ന കമ്പനിയെ 220 കോടി രൂപയ്ക്ക് ഏറ്റെടുക്കുകയാണ് റിതേഷ് അഗർവാളിന്റെ ഓയോ റൂംസ്. ഇതോടെ ഓയോ റൂംസിന് കോ-വർക്കിങ് രംഗത്തും സാന്നിധ്യമാകും.