എന്റെ ശമ്പളവിവരം താഴെ കൊടുക്കുന്നു.   എച്ച്.ആർ.എ. ഇനത്തിൽ എനിക്ക് എത്ര ഇളവ് ലഭിക്കും? അടിസ്ഥാന ശമ്പളം 9,00,090 രൂപ, ഡി.എ. 4,48,229 രൂപ, മറ്റ് അലവൻസ് 14,490 രൂപ. എനിക്ക് ഹൗസ് റെൻറ് അലവൻസ് ആയി 44,930 രൂപ  ലഭിക്കുന്നു. ഞാൻ വാടകക്കെട്ടിടത്തിലാണ് താമസിക്കുന്നത്. വാടക പ്രതിവർഷം 96,000 രൂപ.
-വി. സോമൻ, തിരുവനന്തപുരം
:നികുതി കണക്കാക്കുന്ന വർഷത്തിൽ എച്ച്.ആർ.എ. ലഭിച്ച തുക, അല്ലെങ്കിൽ അടിസ്ഥാന ശമ്പളത്തിന്റെ 40 ശതമാനം (മെട്രോ നഗരമാണെങ്കിൽ 50 ശതമാനം), അല്ലെങ്കിൽ യഥാർത്ഥത്തിൽ നൽകിയ വാടകയിൽ നിന്ന് ശമ്പളത്തിന്റെ 10 ശതമാനം കുറച്ചതിനുശേഷമുള്ള തുക എന്നിവയിൽ ഏറ്റവും കുറഞ്ഞ തുക ഏതോ, അതാണ്  നികുതിയിളവിനായി കണക്കാക്കുന്നത്. 
 (കഴിഞ്ഞ ആഴ്ച ശമ്പളത്തിന്റെ 10 ശതമാനത്തിൽ നിന്ന് യഥാർത്ഥ വാടക കുറച്ചുള്ള തുക എന്ന് കൊടുത്തിരുന്നത് ഇങ്ങനെ തിരുത്തി വായിക്കണം).
 താങ്കളുടെ കാര്യത്തിൽ അടിസ്ഥാന ശമ്പളത്തിന്റെ 40 ശതമാനം 5,39,328 രൂപയാണ്. ശമ്പളത്തിന്റെ 10 ശതമാനം യഥാർത്ഥത്തിൽ നൽകിയ വാടകയേക്കാൾ കൂടുതലായതുകൊണ്ട്‌ അത് കണക്കിലെടുക്കില്ല. അങ്ങനെ വരുമ്പോൾ താങ്കൾക്ക് എച്ച്.ആർ.എ. ആയി  ലഭിച്ച 44,930 രൂപയാണ് ഇളവിനർഹമായ തുക.
-ജി. സഞ്ജീവ് കുമാർ സി.എഫ്‌.പി.പ്രിൻസിപ്പൽ ഫിനാൻഷ്യൽപ്ലാനർ, മാനേജിങ് ഡയറക്ടർ,
 PrognoAdvisor.com
ഈ പംക്തിയിലേക്ക് സംശയങ്ങൾ അയയ്ക്കാം: മണി ഗൈഡ്, ധനകാര്യം, മാതൃഭൂമി, മഞ്ഞുമ്മൽ, ഉദ്യോഗമണ്ഡൽ പി.ഒ., കൊച്ചി -683 501. ഇ-മെയിൽ: mbidhana@gmail.com)