കൊച്ചി: കേരള കമ്പനിയായ ‘സൈക്ലോയിഡ്‌സ് ടെക്‌നോളജീസി’നെ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ കമ്പനിയായ ‘ടാൻജെൻഷ്യ’ ഏറ്റെടുത്തു. ഇതു സംബന്ധിച്ച കരാറിൽ ഇരു കമ്പനികളും ഒപ്പുവെച്ചു.

ഒട്ടേറെ ആഗോള ഇടപാടുകാരുള്ള സൈക്ലോയിഡ്സ് എത്തുന്നതോടെ ഓഫ്-ഷോർ ഉത്പന്ന വികസനത്തിലും മറ്റും ടാൻജെൻഷ്യ സാന്നിധ്യം ഉയർത്താനാകും.