കൊച്ചി: സ്പൈസസ് ബോർഡ് ചെയർമാനായി എ.ജി. തങ്കപ്പൻ സ്ഥാനമേറ്റു. കൊച്ചി സുഗന്ധ ഭവനിലെ ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബോർഡ് ഡയറക്ടർമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

എസ്.എൻ. ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും എസ്.എൻ.ഡി.പി. യോഗം കൗൺസിലറുമാണ് അദ്ദേഹം. സുഗന്ധവ്യഞ്ജന കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനുമാകും ചെയർമാനെന്ന നിലയിൽ മുൻഗണന നൽകുകയെന്ന് സ്ഥാനമേറ്റ ശേഷം തങ്കപ്പൻ പറഞ്ഞു.

കോട്ടയം മണർകാട് സ്വദേശിയാണ്. ഭാര്യ: ശാംഭവി, മക്കൾ: ലിനിഷ് (എൻജിനീയർ, ബി.എസ്.എൻ.എൽ.), മിഥുൻ (മർച്ചന്റ് നേവി).