കോഴിക്കോട്: എസ്.എസ്.എൽ.സി., പ്ലസ്ടു കഴിഞ്ഞവർക്കായി നാഷണൽ സർവീസ് സൊസൈറ്റി മിഷൻ നടത്തുന്ന മോണ്ടിസോറി പ്രീ പ്രൈമറി, ടി.ടി.സി. കോഴ്‌സുകളിൽ വനിതകൾക്ക് പ്രവേശനം നൽകുന്നു.

വീട്ടിലിരുന്നും ഓൺലൈനായും വിദൂരവിദ്യാഭ്യാസ രീതിയിലും റെഗുലർ രീതിയിലും പഠിക്കാം. ജില്ലയിലെ പ്രധാന ടൗണുകളിൽ പഠനകേന്ദ്രങ്ങളുണ്ടാകും. പ്രായപരിധിയില്ല. യോഗ, ആർട്ട്, ക്രാഫ്റ്റ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കുടുംബ മനശ്ശാസ്ത്രം, കൗൺസലിങ് എന്നിവ ഉൾപ്പെടുന്നതാണ് സിലബസ്. ഫോൺ: 7034191300, 7034191400.