കൊച്ചി: ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ മാനേജേഴ്സ് മത്സരത്തിൽ വി-ഗാർഡ് ഇൻഡസ്ട്രീസ് റണ്ണർ അപ്പ്. വി-ഗാർഡിലെ ജോൺ മാത്യു സെബാസ്റ്റ്യൻ, അഞ്ജു സൂസൻ അലക്സ് എന്നിവരടങ്ങുന്ന ടീമാണ് നേട്ടം സ്വന്തമാക്കിയത്. ഈ മാസം മൂന്നിനായിരുന്നു ഫൈനൽ മത്സരങ്ങൾ. ഈ നേട്ടം കൈവരിച്ച കേരളത്തിൽനിന്നുള്ള ആദ്യ ടീമാണിത്. ’ന്യൂ നോർമൽ കാലത്തെ സംഘടന: പുനർനിർവചനം, പ്രവർത്തനം, പരിഷ്കരണം’ എന്ന വിഷയത്തിലാണ് ഈ വർഷത്തെ ദേശീയതല മാനേജേഴ്സ് മത്സരം നടന്നത്.

ആദ്യ റൗണ്ടിൽ നൂറോളം ടീമുകൾ മാറ്റുരച്ചു. ജനുവരി 30-ന് നടന്ന പ്രാദേശിക യോഗ്യതാ മത്സരത്തിലെ വിജയത്തിലൂടെയാണ് വി-ഗാർഡ് ദേശീയ ഫൈനലിൽ ഇടംപിടിച്ചത്. എൻ.ഐ.പി.എം. നാഷണൽ സിൽവർ ട്രോഫി ഫോർ എച്ച്.ആർ. എക്സലൻസ്, എൻ.എച്ച്.ആർ.ഡി.എൻ. റീ-ഇമാജിനേഴ്സ് അവാർഡിൽ റണ്ണേഴ്സ് അപ്പ് ഉൾപ്പെടെ നിരവധി ദേശീയ അംഗീകാരങ്ങളും വി-ഗാർഡ് ടീം നേടിയിട്ടുണ്ട്.