കൊച്ചി: വർധിച്ചുവരുന്ന ഓൺലൈൻ പേയ്‌മെന്റ് തട്ടിപ്പുകളിൽനിന്ന്‌ ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നതിനായി എയർടെൽ പേയ്‌മെന്റ്സ് ബാങ്ക് ’എയർടെൽ സേഫ് പേ’ അവതരിപ്പിച്ചു.

എയർടെൽ സേഫ് പേയിലൂടെ യു.പി.ഐ. അല്ലെങ്കിൽ നെറ്റ് ബാങ്കിങ് ഇടപാടു നടത്തുമ്പോൾ എയർടെൽ പേയ്‌മെന്റ്സ് ബാങ്ക് ഒരിക്കലും ഉപഭോക്താവിന്റെ പൂർണ അനുമതിയില്ലാതെ അക്കൗണ്ടിൽനിന്ന്‌ പണം നീക്കാൻ അനുവദിക്കില്ല. ഇത് ഫിഷിങ്, വ്യക്തിപരമായ വിവരങ്ങൾ അല്ലെങ്കിൽ പാസ്‌വേർഡ് മോഷണം, ഫോൺ ക്ലോണിങ് തുടങ്ങിയ സാധാരണ ഉപഭോക്താക്കൾ ഇരയാകുന്ന തട്ടിപ്പുകളിൽനിന്ന്‌ ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകുന്നു.