കൊച്ചി: ലോകത്തിലെ ആദ്യത്തെ പ്രീമിയം ഓൾ-ഇലക്‌ട്രിക് പെർഫോമൻസ് എസ്.യു.വി.യായ ജാഗ്വാർ ഐ-പേസ് മാർച്ച് 9-ന് ഇന്ത്യൻ വിപണിയിലെത്തും. ലാൻഡ് റോവർ ഡിഫെൻഡറിന്റെ ഡിജിറ്റൽ ലോഞ്ചിനു ശേഷം, ജാഗ്വാർ ഐ-പേസ് ഇന്ത്യൻ വിപണിയിലെത്തിക്കുന്നതിന് മറ്റൊരു ഡിജിറ്റൽ അനുഭവം ഒരുക്കുന്നതിൽ ആവേശമുണ്ടെന്ന് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.