കൊച്ചി: അന്താരാഷ്ട്ര ബ്രാൻഡ്‌ വസ്ത്രങ്ങളും ഷൂസുകളും ഡിസ്‌കൗണ്ടിൽ വില്പന നടത്തുന്നു. എം.ജി. റോഡ് ഹോട്ടൽ അവന്യൂ റീജന്റിൽ നടക്കുന്ന വില്പനയിൽ 80 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമുള്ള ബ്രാൻഡഡ് ജീൻസ്, ചിന്നോസ് പാന്റ്, ടി-ഷർട്ട്, ജാക്കറ്റ്, ബർമുഡ, ഫാൻസി ത്രീഫോർത്ത്, ലേഡീസ് ടോപ്പ്, പലാസോ, ലേഡീസ് ലോവർ പാന്റ്, ജീൻസ്, കുർത്തീസ് എന്നിവ വില്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.

അഡിഡാസ്, നൈക്ക്, ലെവിസ്, ഫില, റീബോക്‌, ബെനട്ടൺ, റാംഗ്ളർ, െറയ്‌മണ്ട്, പാർക്സ്, ഫ്ളയിങ്‌ മെഷീൻ, നോട്ടിക, ഡബ്ല്യു, ദി റോഡ്സ്റ്റർ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങളാണുള്ളത്.

രാവിലെ 10 മുതൽ രാത്രി ഒൻപതു മണി വരെയാണ് വില്പന. 1,500 മുതൽ 7,000 രൂപ വരെയുള്ള ഉത്പന്നങ്ങൾ 400, 600, 1,000 രൂപയ്ക്ക് ലഭിക്കും. അതോടൊപ്പം 8,000 രൂപ മുതൽ 10,000 രൂപ വരെ വിലയുള്ള ബ്ലേസറുകൾ 1,000 രൂപയ്ക്ക് ലഭ്യമാകും. പ്രവേശനവും പാർക്കിങ്ങും സൗജന്യം.