കൊച്ചി: കേരളത്തിലെ കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാൾട്ട് ഡിസ്‌നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ ഏഴുകോടി രൂപ നൽകും. ഇതുസംബന്ധിച്ച സമ്മതപത്രം മുഖ്യമന്ത്രി പിണറായി വിജയന് കമ്പനി പ്രസിഡന്റ് കെ. മാധവൻ കൈമാറി.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാൾ മാരകമായി തുടരുന്ന സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയ നിർണായക ആരോഗ്യ സംരക്ഷണ സാമഗ്രികൾ മുൻഗണക്രമത്തിൽ എത്തിക്കുന്നതിനുവേണ്ടി ഈ തുക വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് കെ. മാധവൻ അഭ്യർഥിച്ചു.

കേരളത്തിൽ ജനപ്രീതിയിൽ വർഷങ്ങളായി ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഏഷ്യാനെറ്റ്, വാൾട്ട് ഡിസ്‌നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ ഭാഗമാണ്.

പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപയും നവകേരള നിധിയിലേക്ക് ആറുകോടി രൂപയും സംഭാവന നൽകിയിരുന്നു.