കൊച്ചി: കേരളം ആസ്ഥാനമായ ആഗോള ജൂവലറി ശൃംഖല ‘കല്യാൺ ജൂവലേഴ്‌സ്’ ഈ വർഷത്തെ ‘ഫോർച്യൂൺ ഇന്ത്യ 500’ പട്ടികയിൽ ഇടംപിടിച്ചു. ‘ഫോർച്യൂൺ ഇന്ത്യ’ മാസിക തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ 164-ാമതാണ് കല്യാൺ ജൂവലേഴ്‌സ്. ആദ്യമായാണ് കമ്പനി ഈ പട്ടികയിൽ ഇടംനേടുന്നത്.

വിറ്റുവരവിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടികയാണ് ‘ഫോർച്യൂൺ ഇന്ത്യ 500’. റിലയൻസ് ഇൻഡസ്ട്രീസാണ് പട്ടികയിൽ ഒന്നാമത്.

ഈ പട്ടികയിൽ ഇടംനേടാനായത് ഏറെ അഭിമാനകരമായ നേട്ടമായി കാണുന്നുവെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. 2019-ൽ ഡെലോയിറ്റിന്റെ ഗ്ലോബൽ ടോപ്പ് 100 ലക്ഷ്വറി ബ്രാൻഡ്‌സ് പട്ടികയിലും കല്യാൺ സ്ഥാനംപിടിച്ചിരുന്നു.