കൊച്ചി: ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യ, ‘ആക്ടീവ 125’ പ്രീമിയം എഡിഷൻ അവതരിപ്പിച്ചു. കൂടുതൽ മെച്ചപ്പെടുത്തലുകളുമായാണ് ആക്ടീവ 125 പ്രീമിയം പതിപ്പ് എത്തുന്നത്.

ഡ്യുവൽ ടോൺ ബോഡി കളർ മുൻ കവറുകളിൽ നിന്ന് സൈഡ് പാനലുകളിലേക്ക് വിസ്തൃതമാക്കിയിട്ടുണ്ട്. ബ്ലാക്ക് ഫ്രണ്ട് സസ്പെൻഷനൊപ്പം ബ്ലാക്ക് എൻജിനുമായാണ് പ്രീമിയം എഡിഷൻ വരുന്നത്. ആക്ടീവ 125 പ്രീമിയം എഡിഷൻ ഡ്രം അലോയിക്ക് 78,725 രൂപയും ഡിസ്ക് വേരിയന്റിനു 82,280 രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വില.