കൊച്ചി: ഫോക്സ് വാഗണിന്റെ പുതിയ എസ്.യു.വി.യായ ‘ടിഗ്വാൻ’ ഇന്ത്യൻ വിപണിയിലെത്തി. 31.99 ലക്ഷം രൂപ മുതലാണ് എക്സ്‌ഷോറൂം വില. ഏഴ് സ്പീഡ് ഡി.എസ്.ജി.4 മോഷൻ ട്രാൻസ്മിഷൻ ഘടിപ്പിച്ച 2 ലിറ്റർ ടി.എസ്.ഐ. പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്.

നാലു വർഷത്തെ സ്റ്റാൻഡേർഡ് വാറന്റി, നാലുവർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, മൂന്ന്‌ സൗജന്യ സർവീസ് എന്നിവയുൾപ്പെടുന്ന ‘ഫോർ എവർ കെയർ’ പാക്കേജുമായാണ് പുതിയ ടിഗ്വാൻ വരുന്നത്. വാറന്റി ഏഴുവർഷത്തേക്കും റോഡ് സൈഡ് അസിസ്റ്റൻസ് 10 വർഷം വരെയും എക്സ്റ്റൻഡ് ചെയ്യാം.

2022 ജനുവരി പകുതിയോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. ഏഴു നിറങ്ങളിൽ വാഹനം ലഭ്യമാണ്.