കൊച്ചി: 24-ാമത് തോട്ടവിള സിംപോസിയം (പ്ലാ ക്രോസിം) ഡിസംബർ 14 മുതൽ 16 വരെ കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കും. കോവിഡ്-19 കാലത്ത് തോട്ടവിളകളിലെ ഗവേഷണങ്ങളും ഫലങ്ങളും ഉപയോഗിച്ച് തോട്ടവിള കൃഷിയേയും അനുബന്ധ മേഖലകളെയും എങ്ങനെ സംരക്ഷിക്കാമെന്നതും അതിജീവനവുമാണ് സിംപോസിയം ചർച്ച ചെയ്യുക.

സ്പൈസസ് ബോർഡിന്റെ ഗവേഷണ വിഭാഗമായ ഇടുക്കി മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ‘പ്ലാക്രോസിമ്മി’ന് ആതിഥ്യം വഹിക്കുക.

സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പി, തേയില, തേങ്ങ, റബ്ബർ, പാക്ക്, എണ്ണപ്പന തുടങ്ങിയ തോട്ടവിളകളിലെ ഗവേഷണഫലങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരിലും കർഷകരിലും എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് തോട്ടവിള സിംപോസിയം രണ്ടുവർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്നത്.