ആലപ്പുഴ: ജില്ലയിൽ 2019-2020, 2020-21 സാമ്പത്തിക വർഷങ്ങളിൽ ഏറ്റവും കൂടുതൽ നികുതി അടച്ച സ്വർണവ്യാപാര സ്ഥാപനമായി കായംകുളം അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് ജി.എസ്.ടി. ബില്ല് നിർബന്ധമായും നൽകിവരുന്ന സ്വർണവ്യാപാര സ്ഥാപനമാണിത്.

ഈ വർഷം ജൂലായ് മുതൽ ബി.ഐ.എസ്. നടപ്പാക്കിയ ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ (എച്ച്.യു.ഐ.ഡി.) ഉള്ള ആഭരണങ്ങളാണ് അറേബ്യനിൽ ലഭ്യമാകുന്നത്. എച്ച്.യു.ഐ.ഡി. ഉള്ള ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താവിനു നിയമാനുസൃതമായ പരിരക്ഷ ലഭിക്കും.