കൊച്ചി: പാദരക്ഷകളുടെ റീട്ടെയിൽ ശൃംഖലയായ മെട്രോ ബ്രാൻഡ്‌സിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) ഡിസംബർ 10 മുതൽ 14 വരെ നടക്കും. 295 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 2.14 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് ഐ.പി.ഒ.

അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 485-500 രൂപയാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 30 ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.