കൊച്ചി: റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ശ്രീറാം പ്രോപ്പർട്ടീസിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) ബുധനാഴ്ച തുടങ്ങി വെള്ളിയാഴ്ച അവസാനിക്കും. 250 കോടി രൂപയുടെ പുതിയ ഓഹരികളും 350 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് ഐ.പി.ഒ.

10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 113-118 രൂപയാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 125 ഓഹരിക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.