മണ്ണാർക്കാട്‌: തച്ചമ്പാറ സർവീസ്‌ സഹകരണബാങ്ക്‌ കല്ലടിക്കോട്‌ പോലീസ്‌ സ്റ്റേഷനിലെ സിവിൽ പോലീസ്‌ ഓഫീസർമാർക്ക്‌ മുഖകവചങ്ങൾ വിതരണം ചെയ്തു. സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ പി.വി. കുര്യൻ, വൈസ്‌ പ്രസിഡന്റ്‌ ലത്തീഫ്‌, സെക്രട്ടറി ജയകുമാർ എന്നിവർ ചേർന്ന്‌ കൈമാറി.