കൊച്ചി: കാനൺ ഇന്ത്യയുടെ പുതിയ പ്രസിഡന്റും സി.ഇ.ഒ.യുമായി മനാബു യാമസാക്കി നിയമിതനായി. ഇന്ത്യയിലെ കാനണിന്റെ ബിസിനസ് പ്രവർത്തനങ്ങളുടെ ചുമതല അദ്ദേഹത്തിനായിരിക്കും.

കിഴക്കൻ ചൈനയിൽ ബ്രാൻഡിന്റെ ചീഫ് റീജണൽ ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു യാമസാക്കി. 1989 മുതൽ കാനണോടൊപ്പമുണ്ട്.